ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയിൽ ജോലി നേടാം
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനി ആയിട്ടുള്ള സൗദി അറാംകോയിലേക്ക് ജോലി ഒഴിവുകൾ വന്നിട്ടുണ്ട് . 200 ഓളം പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കമ്പനി നേരിട്ട് തന്നെയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത് എന്തൊക്കെ ജോലി വന്നിട്ടുള്ളത് എന്ന് പറയുന്നതിനു മുന്നേ ഈ ഒരു കമ്പനിയെ കുറിച്ച് ചില കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്
ലോകത്തിലെ ഏറ്റവും വലിയ എണ്ണയും പ്രകൃതിവാതകവും ഉൽപ്പാദിപ്പിക്കുന്ന കമ്പനികളിൽ ഒന്നാണ് ഇത്. ഈ കമ്പനി സൗദി അറേബ്യ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് 1933ൽ ആരംഭിച്ച കമ്പനിയുടെ ആസ്ഥാനം ദഹ്റാൻ നഗരത്തിലാണ്.
1933ലാണ് ഈ ഒരു കമ്പനി സ്ഥാപിതമായത് എന്ന് ഞാൻ പറഞ്ഞല്ലോ അന്ന് സൗദി അറേബ്യയും അമേരിക്കൻ എന്ന കമ്പനികളും ചേർന്ന് എണ്ണ പര്യവേഷത്തിനായി കരാർ ഒപ്പുവച്ചു. 1938ൽ വാണിജ്യ അടിസ്ഥാനത്തിൽ എണ്ണ കണ്ടെത്തിയതോടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ വഴിത്തിരിവായി. പിന്നീട് കമ്പനി വൻതോതിൽ വികസിച്ചു ലോക ഊർജ്ജമേഖലയിലെ പ്രധാന ശക്തിയായി മാറി.
ഇന്ന് സൗദി അറാംകോ പ്രതിദിനം ലക്ഷക്കണക്കിന് ബാരൽ ക്രൂഡോയിൽ ഉത്പാദിപ്പിക്കുന്നു. കമ്പനിക്ക് ലോകത്തിലെ ഏറ്റവും വലിയ തെളിയിക്കപ്പെട്ട എണ്ണ ശേഖരങ്ങളിൽ ഒന്നുണ്ട്. എണ്ണ ഉൽപാദനത്തിനൊപ്പം പ്രകൃതി വാതകം പെട്രോൾ കെമിക്കൽ ഉൽപ്പന്നങ്ങൾ റിഫൈനിങ് ഇന്ധന വിതരണം തുടങ്ങിയ മേഖലകളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് എന്നെയും അനുബന്ധ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ ആഗോള ഊർജ്ജവിതരണ ശൃംഖലയിൽ നിർണായക പങ്ക് വയ്ക്കുന്നു.
സൗദി അറേബ്യയുടെ പ്രവർത്തനങ്ങൾ എണ്ണ ഉൽപ്പാദനത്തിൽ മാത്രം ഒതുങ്ങിനിന്നില്ല സാങ്കേതികവിദ്യ ഗവേഷണം നവീകരണം എന്നിവയ്ക്കും കമ്പനി വലിയ പ്രാധാന്യം നൽകുന്നു കൂടുതൽ കാര്യക്ഷമമായ എണ്ണ ഉൽപാദനം കാർബൺ പുറന്തള്ളൽ കുറയ്ക്കൽ ശുദ്ധ ഊർജ്ജ പദ്ധതികൾ എന്നിവയിൽ കമ്പനി നിക്ഷേപം നടത്തുന്നു ലോകമെമ്പാടുമുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങളിലൂടെ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും aramco ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2019 സൗദി aramco യുടെ ഓഹരികളുടെ ഒരു ഭാഗം പൊതുജനങ്ങൾക്ക് ലഭ്യമാക്കി ഈ ഓഹരി വില്പന ചരിത്രത്തിലെ ഏറ്റവും വലിയ ഇനീഷ്യൽ പബ്ലിക് ഓഫറിങ് കളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇതോടെ കമ്പനിയുടെ വിപണിമൂലം ലോകത്തിലെ ഏറ്റവും ഉയർന്നതിൽ ഒന്നായി മാറി
തൊഴിലവസരങ്ങളുടെ കാര്യത്തിലും സൗദി aramco വളരെ പ്രശസ്തമാണ് എൻജിനീയറിങ് ഐടി ഫിനാൻസ് മാനവ വിഭവശേഷി അഡ്മിനിസ്ട്രേഷൻ സുരക്ഷ ടെക്നിക്കൽ മെയിൻറനൻസ് തുടങ്ങി നിരവധി മേഖലകളിൽ ജോലികൾ ലഭ്യമാണ് മികച്ച ശമ്പളം താമസ സൗകര്യം മെഡിക്കൽ ഇൻഷുറൻസ് പരിശീലന പരിപാടികൾ കരിയർ വളർച്ച അവസരങ്ങൾ എന്നിവ കാരണം ലോകത്തിൻറെ പല രാജ്യങ്ങളിൽ നിന്നുമുള്ള പ്രൊഫഷനലുകൾ aramco കമ്പനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു.
നിലവിൽ ഈ ഒരു കമ്പനിയിലേക്ക് 200 അധികം ജോലി ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കമ്പനിയുടെ ഒഫീഷ്യൽ സൈറ്റ് വഴി തന്നെയാണ് ജോലികൾക്ക് വേണ്ടി അപേക്ഷിക്കേണ്ടതും എന്തൊക്കെ ജോലി ഒഴിവ് ആണ് വന്നിട്ടുള്ളത് എന്ന് നമ്മൾ വീഡിയോ വഴി നിങ്ങളെ അറിയിച്ചു അതിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ജോലി ഒഴിവിലേക്ക് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ് യാതൊരു തരത്തിലുള്ള ചാർജസും തന്നെ നിങ്ങൾക്ക് ഉണ്ടാവുകയില്ല




Comments
Post a Comment