ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയിൽ ജോലി നേടാം
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനി ആയിട്ടുള്ള സൗദി അറാംകോയിലേക്ക് ജോലി ഒഴിവുകൾ വന്നിട്ടുണ്ട് . 200 ഓളം പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കമ്പനി നേരിട്ട് തന്നെയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത് എന്തൊക്കെ ജോലി വന്നിട്ടുള്ളത് എന്ന് പറയുന്നതിനു മുന്നേ ഈ ഒരു കമ്പനിയെ കുറിച്ച് ചില കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് ലോകത്തിലെ ഏറ്റവും വലിയ എണ്ണയും പ്രകൃതിവാതകവും ഉൽപ്പാദിപ്പിക്കുന്ന കമ്പനികളിൽ ഒന്നാണ് ഇത്. ഈ കമ്പനി സൗദി അറേബ്യ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് 1933ൽ ആരംഭിച്ച കമ്പനിയുടെ ആസ്ഥാനം ദഹ്റാൻ നഗരത്തിലാണ്. 1933ലാണ് ഈ ഒരു കമ്പനി സ്ഥാപിതമായത് എന്ന് ഞാൻ പറഞ്ഞല്ലോ അന്ന് സൗദി അറേബ്യയും അമേരിക്കൻ എന്ന കമ്പനികളും ചേർന്ന് എണ്ണ പര്യവേഷത്തിനായി കരാർ ഒപ്പുവച്ചു. 1938ൽ വാണിജ്യ അടിസ്ഥാനത്തിൽ എണ്ണ കണ്ടെത്തിയതോടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ വഴിത്തിരിവായി. പിന്നീട് കമ്പനി വൻതോതിൽ വികസിച്ചു ലോക ഊർജ്ജമേഖലയിലെ പ്രധാന ശക്തിയായി മാറി. ഇന്ന് സൗദി അറാംകോ പ്രതിദിനം ലക്ഷക്കണക്കിന് ബാരൽ ക്രൂഡോയിൽ ഉത്പാദിപ്പിക്കുന്നു. കമ്പനിക്ക് ലോ...